സ്വകാര്യ സർവകലാശാല യാഥാർഥ്യമാകുന്നതിൽ വേഗം തീരുമാനമെടുക്കും: മുഖ്യമന്ത്രി
Saturday, November 25, 2023 6:34 PM IST
കോഴിക്കോട്: സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച സ്വകാര്യ സർവകലാശാല യഥാർഥ്യമാകുന്ന കാര്യത്തിൽ തീരുമാനം വേഗത്തിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ സർവകലാശാലയ്ക്കുള്ള അനുമതി നേരത്തെ പ്രഖ്യാപിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിൽ ലോകമാകെ വലിയ മാറ്റമുണ്ടാകുകയാണ്. ലോകത്തെ മാറ്റങ്ങൾക്കൊപ്പം നമ്മുടെ വിദ്യാഭ്യാസ മേഖല മാറിയില്ലെങ്കിൽ നാം പുറകിലായിപ്പോകും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വിദേശ സർവകലാശാലകളുമായി നേരത്തെ തന്നെ നാം ബന്ധപ്പെടുന്നുണ്ട്. അതു കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.