യുഎസിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് നേരെ വെടിവെപ്പ്
വെബ് ഡെസ്ക്
Monday, November 27, 2023 7:51 AM IST
ന്യൂയോർക്ക് : യുഎസിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്. ശനിയാഴ്ച വൈകിട്ട് വെർമോണ്ടിൽ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് വിദ്യാർഥികൾക്ക് നേരെ വെടിവെപ്പുണ്ടായത്.
വെടിയേറ്റവരിൽ രണ്ട് പേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഹിസാം അവർത്താനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്.
അക്രമിയെ പിടികൂടാനായില്ലെന്നും ഇസ്രയേൽ ഹമാസ് യുദ്ധത്തിന്‍റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാനാണ് സാധ്യതയെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചതായി റിപ്പോർട്ടുണ്ട്.