കർണാടകയിൽ 44 സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി
Friday, December 1, 2023 5:22 PM IST
ബംഗുളൂരു: കർണാടകയിൽ 44 സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ബംഗുളൂരു, വൈറ്റ്ഫീൽഡ്, കോറെമംഗല, ബസ്വേഷ് നഗർ, യലഹങ്ക, സദാശിവനഗർ എന്നീ സ്ഥലങ്ങളിലെ സ്കൂളുകൾക്ക് നേരെയാണ് ഭീഷണിയുണ്ടായത്.
സ്കൂൾ പരിസരത്ത് സ്ഫോടകവസ്തുക്കൾ വച്ചിട്ടുണ്ടെന്ന് ഇമെയിൽ വഴി സന്ദേശം അയക്കുകയായിരുന്നു. സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇമെയിലിന്റെ ഉറവിടം പരിശോധിച്ചുവരികയാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വർ പറഞ്ഞു.