മാറിമറഞ്ഞ് ലീഡുകൾ; രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം
Sunday, December 3, 2023 8:27 AM IST
ജയ്പൂർ: രാജസ്ഥാനിൽ ബിജെപിക്ക് വൻ മുന്നേറ്റം. 50 സീറ്റുകളുമായി ബിജെപി വ്യക്തമായ ലീഡിൽ മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസിന് 35 വോട്ടുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ബിഎസ്പി അടക്കമുള്ള ഇതര മുന്നണികൾ 11 സീറ്റുകൾ ഇതുവരെ നേടിക്കഴിഞ്ഞു. കിഴക്കൻ രാജസ്ഥാനിലെ മേഖലകളിലാണ് ഇപ്പോൾ വോട്ടെണ്ണുന്നത്.
മധ്യപ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. രാജസ്ഥാനില്‍ 199 സീറ്റുകള്‍, മധ്യപ്രദേശില്‍ 230, ഛത്തീസ്ഗഡില്‍ 90, തെലുങ്കാനയില്‍ 119 എന്നിങ്ങനെയാണ് ആകെ സീറ്റുകളുടെ എണ്ണം.
എക്സിറ്റ് പോള്‍ ഫലമനുസരിച്ച് തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്കാണ് മുന്‍തൂക്കമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.