വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസ്; ഷാജൻ സ്കറിയക്ക് ജാമ്യം
Tuesday, December 12, 2023 7:19 PM IST
കൊച്ചി: പോലീസ് വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയക്ക് ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ഷാജൻ സ്കറിയക്കെതിരെ സൈബർ പോലീസ് തിരുവനന്തപുരത്തും കേസെടുത്തിരുന്നു.