തൊടുപുഴയിലെ കുട്ടികര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പശുക്കളെ കൈമാറി
Tuesday, January 16, 2024 10:41 AM IST
ഇടുക്കി: തൊടുപുഴ വെള്ളിയാമറ്റത്ത് കന്നുകാലികളെ നഷ്ടപ്പെട്ട കുട്ടികര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പശുക്കളെ കൈമാറി. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഇവരുടെ വീട്ടില്‍ എത്തിയാണ് അഞ്ച് പശുക്കളെ കൈമാറിയത്.
ഒരു മാസത്തെ കാലിത്തീറ്റയും ഇവര്‍ക്ക് സൗജന്യമായി നല്കി. കപ്പത്തൊലി കഴിച്ചതിന് പിന്നാലെയാണ് ക്ഷീരകര്‍ഷകരായ മാത്യുവിന്റെയും ജോര്‍ജിന്റെയും 13 പശുക്കള്‍ ചത്തത്. പശുക്കള്‍ക്ക് തീറ്റയായി നല്കിയ കപ്പത്തൊണ്ടിലെ സയനൈഡ് അകത്തുചെന്നതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തത് എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
സംഭവത്തിന് പിന്നാലെ കുട്ടികര്‍ഷകര്‍ക്ക് സഹായവാഗ്ദാനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. എബ്രഹാം ഓസ്ലർ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനു വേണ്ടി മാറ്റിവെച്ച അഞ്ച് ലക്ഷം രൂപ നടന് ജയറാമും ഇവര്‍ക്ക് നല്‍കിയിരുന്നു.