ആന്റണിയുടെ മകന് പോകാമെങ്കിൽ കരുണാകരന്റെ മകൾക്കും പോകാം; പരിഹസിച്ച് ബാലൻ
Thursday, March 7, 2024 9:11 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്ന പത്മജ വേണുഗോപാലിനെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ. ബാലന്.
എ.കെ. ആന്റണിയുടെ മകന് ബിജെപിയിലേക്ക് പോകാമെങ്കിൽ എന്തുകൊണ്ട് കെ.കരുണാകരന്റെ മകള്‍ക്ക് പോയിക്കൂട എന്ന് അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്ന് സമ്പാദിക്കേണ്ടതൊക്കെ സമ്പാദിച്ചിട്ടും എങ്ങനെ ഈ എരപ്പത്തരം കാണിക്കാൻ തോന്നുന്നു എന്നത് അത്ഭുതമാണെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ രണ്ട് കോൺഗ്രസ് നേതാക്കൾ പാർലമെന്റിൽ എത്തിയാല്‍ ബിജെപിയില്‍ പോകുമെന്ന് ഉറപ്പാണ്. രണ്ടു പാർലമെന്റ് മണ്ഡലത്തില്‍ വ്യക്തമായ അടിയൊഴുക്കുകള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടിയെ വഞ്ചിക്കാൻ മനസുതോന്നുന്നത് തനി ക്രിമിനല്‍ മൈൻഡ് ആയതുകൊണ്ടാണെന്നും എ.കെ.ബാലൻ ആരോപിച്ചു.