തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
Saturday, April 20, 2024 2:26 AM IST
തൃശൂർ: തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം. വെടിക്കെട്ടിന് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തിരുവന്പാടി ദേവസ്വമാണ് പൂരം നിർത്തിവച്ച് പ്രതിഷേധിക്കുന്നത്. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കിയാണ് പ്രതിഷേധിക്കുന്നത്.
അതേസമയം പകൽ തൃശൂർ പൂരത്തിന് ചെവിയാട്ടി ആനകളും കൈകള്‍വീശി പുരുഷാരവും താളംപെരുക്കി മേളക്കാരും നഗരം നിറഞ്ഞപ്പോള്‍ പൂരം സിരകളിലേക്കു നിറഞ്ഞൊഴുകി. വൈകുന്നേരം വര്ണക്കുടമാറ്റംകൂടി ആയതോടെ ആവേശം നിലത്തുറയ്ക്കാതെ പൂരപ്രേമികള്‍ തുള്ളിനിന്നു.
കുടമാറ്റവും താളങ്ങളും വര്‍ണക്കാഴ്ചകളും ദിവസങ്ങളോളം കണ്‍മുമ്പിലെന്നപോലെ മാറിമറിഞ്ഞുകൊണ്ടിരിക്കും. സിരകളിലൂടെ ഹൃദയത്തിലേക്കു പൂരം തുള്ളിക്കയറും. അതാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം.