ടി20 ലോകകപ്പ് : ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
Saturday, June 22, 2024 8:02 PM IST
ആന്റിഗ്വ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആന്റിഗ്വയിലെ സര് വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം.
ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ഓസ്ട്രേലിയക്കെതിരെ കളിച്ച ടസ്കിന് അഹമ്മദിന് പകരം തന്‍സിം ഹസന് ഷാക്കിബ് ബംഗ്ലാദേശിന്റെ പ്ലേയിംഗ് ഇലവനിലെത്തി
ടീം ഇന്ത്യ : രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര.
ടീം ബംഗ്ലാദേശ് :തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്മുൽ ഹൊസൈൻ ഷാന്റോ, തൗഹിദ് ഹൃദോയ്, ഷാക്കിബ് അൽ ഹസൻ, മഹ്മൂദുള്ള, ജാക്കർ അലി, റിഷാദ് ഹൊസൈൻ, മഹ്ദി ഹസൻ, തൻസിം ഹസൻ സാക്കിബ്, മുസ്തഫിസുർ റഹ്മാൻ.