ബംഗ്ലാദേശ് കലാപത്തില്‍ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്ക
Tuesday, August 13, 2024 7:25 AM IST
വാഷിംഗ്ടണ്‍: ബംഗ്ലാദേശിലെ കലാപത്തിന് പിന്നില്‍ അമേരിക്കയാണെന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വാദത്തെ തള്ളി അമേരിക്ക. വിഷയത്തില്‍ അമേരിക്കയ്ക്ക് എതിരായ വാര്‍ത്തകൾ വസ്തുതാവിരുദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
ബംഗ്ലാദേശിലെ ജനങ്ങളുടെ തീരുമാനമാണ് അവിടെ നടപ്പായതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൈന്‍ ജീന്‍ പറഞ്ഞു. ബംഗ്ലാദേശില്‍ ഏത് സര്‍ക്കാര്‍ ഭരിക്കണമെന്ന് അവിടെയുള്ള ജനങ്ങളാണ് തീരുമാനിക്കുന്നതെന്നും അമേരിക്കയല്ലെന്നും അവര്‍ പ്രതികരിച്ചു.
രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിച്ചത് അമേരിക്കയാണെന്ന് ഷേയ്ഖ് ഹസീന പ്രതികരിച്ചിരുന്നു.