നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത്; വിമർശിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്
Thursday, March 6, 2025 7:11 PM IST
തിരുവനന്തപുരം: നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുമെന്ന ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനത്തെ വിമർശിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്. നിയമം കൈയിലെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കരുത്. അങ്ങനെ സംഭവിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലുമെന്ന് ചക്കിട്ടപ്പാറ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയത്. മനുഷ്യജീവനുകള്‍ സംരക്ഷിക്കാന്‍ മറ്റ് പോംവഴികള്‍ ഇല്ലെന്നും അതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അധികൃതര്‍ പറഞ്ഞു.
പഞ്ചായത്തിലെ എല്ലാ പാര്‍ട്ടിക്കാരുടേയും ജനങ്ങളുടേയും പിന്തുണയോടെയാണ് തീരുമാനമെന്നും പഞ്ചായത്ത് പ്രഡിസന്റ് വ്യക്തമാക്കിയിരുന്നു.