യുഎസിൽ കുട്ടികളുടെ ക്യാമ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറി; നാലുപേർ മരിച്ചു
Tuesday, April 29, 2025 10:50 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കുട്ടികളുടെ ക്യാമ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറി നാല് പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു.
നാലു മുതൽ 18 വരെ വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. യുഎസിലെ ഇല്ലിനോയിസ് സംസ്ഥാനത്തിലാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കില്ല. ഇയാൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
സംസ്ഥാന തലസ്ഥാനമായ സ്പ്രിംഗ്ഫീൽഡിന് 10 മൈൽ തെക്കായി സ്ഥിതി ചെയ്യുന്ന ചാത്തം എന്ന ചെറുപട്ടണത്തിലാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു. അപകടകാരണം വ്യക്തമല്ല.