കലിംഗ സൂപ്പർ കപ്പ് കിരീടം നേടി എഫ്സി ഗോവ
Saturday, May 3, 2025 9:29 PM IST
ഭുവനേശ്വർ: 2025ലെ കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടി എഫ്സി ഗോവ. ഫൈനലിൽ ജംഷഡ്പുർ എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗോവ കിരീടം സ്വന്തമാക്കിയത്. ഗോവയുടെ രണ്ടാമത്തെ കിരീട നേട്ടമാണിത്.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബോർജ ഹെർണാണ്ടസും ഡിജാൻ ഡ്രാസിച്ചുമാണ് എഫ്സി ഗോവയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ബോർജ രണ്ടു ഗോളും ഡ്രാസിച്ച് ഒരു ഗോളും നേടി.
2019ലായിരുന്നു സൂപ്പർ കപ്പിലെ ഗോവയുടെ ആദ്യ കിരീടനേട്ടം.