ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​ന് ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം കു​റ​യ്ക്ക​ണ​മെ​ന്ന് ഏ​ഷ്യ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ബാ​ങ്ക് (എ​ഡി​ബി) നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ. മി​ലാ​നി​ൽ ന​ട​ക്കു​ന്ന എ​ഡി​ബി​യു​ടെ വാ​ർ​ഷി​ക​യോ​ഗ​ത്തി​ൽ വ​ച്ച് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ എ​ഡി​ബി​യു​ടെ പ്ര​സി​ഡ​ന്‍റ് മ​സാ​ട്ടോ കാ​ണ്ഡ​യോ​ടാ​ണ് ഈ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

യു​റോു​പ്യ രാ​ജ്യ​ങ്ങ​ളോ​ടും പാ​ക്കി​സ്ഥാ​നു​ള്ള ധ​ന​സ​ഹാ​യം കു​റ​യ്ക്ക​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​പ്രി​ൽ 22ന് ​ആ​ണ് പ​ഹ​ൽ​ഗാ​മി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​ത്. 26 പേ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ഇ​ന്ത്യ നി​ർ​ത്തി​വ​ച്ചി​രു​ന്നു. വ്യോ​മ​മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​വ​ശേ​നം നി​ഷേ​ധി​ക്ക​ൽ, പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ത​ട​യ​ൽ, സി​ന്ധു​ന​ദീ​ജ​ല ക​രാ​ർ മ​ര​വി​പ്പി​ക്ക​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ഇ​ന്ത്യ ന​ട​പ്പി​ലാ​ക്കി.