ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി ന​ൽ​കി ഇ​ന്ത്യ. പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു​വെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ എ​ന്ന പേ​രി​ട്ട മി​ഷ​നി​ലൂ​ടെ പാ​ക്കി​സ്ഥാ​നി​ലെ ഒ​മ്പ​ത് ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച് ത​ക​ർ​ത്ത​താ​യി സൈ​ന്യം അ​റി​യി​ച്ചു. നീ​തി ന​ട​പ്പാ​ക്കി​യെ​ന്ന് സൈ​ന്യം എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്തു. 12 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ആ​ക്ര​മ​ണം ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ മാ​ത്ര​മെ​ന്ന് സേ​ന വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ക് സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബ​ഹാ​വ​ൽ​പൂ​രി​ലും മു​സാ​ഫ​റ​ബാ​ദി​ലും കോ​ട്ലി​യി​ലും മു​റി​ഡ്കെ​യി​ലും ആ​ക്ര​മ​ണം ന​ട​ന്നു. മി​സൈ​ൽ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് പാ​ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.