തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ; അതിർത്തിയിൽ ഷെല്ലാക്രമണം
Wednesday, May 7, 2025 4:02 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് പ്രതികരിച്ച് പാക്കിസ്ഥാൻ. കൂടാതെ, അതിർത്തിയിൽ പാക് സൈന്യം ഷെല്ലാക്രമണവും നടത്തി.
ഇന്ത്യയുടെ ആക്രമണം പാക്കിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ലാഹോറിലെയും സിയാൽകോട്ടിലെയും വിമാനത്താവളങ്ങൾ അടച്ചു.
അതേസമയം, ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തു. 12 ഭീകരർ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു.
ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.