അതിര്‍ത്തില്‍ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം; മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു
Wednesday, May 7, 2025 8:55 AM IST
ശ്രീനഗർ: നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു മൂന്ന് വീടുകൾക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്.
പൂഞ്ചിലെയും രജൗരിയിലെയും നിയന്ത്രണ രേഖയിലുള്ള ഗ്രാമങ്ങളിലാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു. പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക്കിസ്ഥാന് കനത്ത ഷെല്ലാക്രമണം തുടരുന്നത്.
നിയന്ത്രണരേഖയില്‍ പാക് സൈന്യം വെടിയ്പ്പും തുടരുകയാണ്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയതായി സൈന്യം അറിയിച്ചു.
അതേസമയം ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തു.
ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു.