പാക് പ്രധാനമന്ത്രിയുമായി സൗദി വിദേശകാര്യ മന്ത്രി ചർച്ച നടത്തി
Saturday, May 10, 2025 6:52 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ ചർച്ച നടത്തി. ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെയാണ് ചർച്ച.
അതേസമയം അതിർത്തി മേഖലയിൽ വീണ്ടും പാക് പ്രകോപനമുണ്ടായി. ജമ്മുവിന്റെ നഗരമേഖല കേന്ദ്രീകരിച്ച് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ഡ്രോണുകൾ വന്നതിനു പിന്നാലെ ഇന്ത്യൻ സൈന്യം അതി ശക്തമായ രീതിയിൽ തിരിച്ചടി നൽകി.
അപായ സൈറൺ മുഴങ്ങിയതിനെ തുടർന്ന് ആളുകൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. കഴിഞ്ഞ 15 മിനിറ്റിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഡ്രോൺ ആക്രമണം നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ആകാശത്ത് വച്ച് തന്നെ ഡ്രോണുകളെ നിർവീര്യമാക്കിയതിനാൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.