തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് ബെ​വ്കോ ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്ത​ത്തി​ൽ ഉ​ന്ന​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നം. അ​ഗ്നി​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ളെ​ല്ലാ​മു​ള്ള ഗോ​ഡൗ​ണി​ൽ എ​ങ്ങ​നെ തീ​പി​ടി​ത്തം ഉ​ണ്ടാ​യെ​ന്ന് അ​ന്വേ​ഷി​ക്കും.

ബെ​വ്കോ​യു​ടെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. പു​ളി​ക്കീ​ഴ് ബെ​വ്കോ ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്ത​ത്തി​ൽ പ​ത്തു​കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ബി​വ​റേ​ജ് ഔ​ട്ട് ലെ​റ്റും വെ​യ​ർ ഹൗ​സു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

15 ബെ​വ്‌​കോ ഔ​ട്ട്ല​റ്റു​ക​ളി​ലേ​ക്ക് വി​ത​ര​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 4500 കേ​യ്സ് മ​ദ്യ​മാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോടെ ഉ​ണ്ടാ​യ തീപിടിത്തത്തിൽ ക​ത്തി​ന​ശി​ച്ച​ത്. മൂ​ന്ന് യൂ​ണി​റ്റ് ഫ​യ​ർഫോ​ഴ്‌​സും നാ​ട്ടു​കാ​രു​മെ​ത്തി​യാ​ണ് തീ​ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

ഇ​ന്ന് രാ​വി​ലെ ബെ​വ്‌​കോ സിഎംഡി ​ഹ​ർ​ഷി​ദ അ​ട്ട​ല്ലൂ​രി ക​ത്തി​ന​ശി​ച്ച ഔ​ട്ട്ല​റ്റി​ലും വെ​യ​ർ​ഹൗ​സി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തിയിരുന്നു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സം​സ്ഥാ​ന​ത്തെ എ​ല്ലാ ബെ​വ്കോ ഔ​ട്ട്ലെ​റ്റു​ക​ളി​ലും ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്തു​മെ​ന്നും അവർ അറിയിച്ചു.