ട്രംപുമായി ഖത്തറിൽ കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി
Thursday, May 15, 2025 12:36 PM IST
ദോഹ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഖത്തറിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.
ഖത്തർ ട്രംപിന് നൽകുന്ന അത്താഴവിരുന്നിനിടെ ദോഹയിലെ ലുസെൽ പാലസിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
ജനുവരിൽ അധികാരമേറ്റെടുത്തതിനുശേഷം ഇത് രണ്ടാം തവണയാണ് ഡോണൾഡ് ട്രംപും മുകേഷ് അംബാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.