മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍; കിഡംബി ശ്രീകാന്ത് ഫൈനലിൽ
Saturday, May 24, 2025 12:15 PM IST
ക്വലാലംപുര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലിൽ. സെമിയിൽ ജപ്പാന്റെ യുഷി തനാക്കയെ തോൽപ്പിച്ചാണ് ശ്രീകാന്ത് സെമിയിലെത്തിയത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ശ്രീകാന്തിന്റെ വിജയം. സ്കോർ: 21-18, 24-22. കോഡയ് നരോക്കയയും ലി ഷിഫെംഗു തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെ ആണ് ശ്രീകാന്ത് ഫൈനലിൽ നേരിടുക.
വെള്ളിയാഴ്ച നടന്ന ക്വാർട്ടറിൽ ഫ്രാൻസിന്റെ ടോമ പോപോവിനെ തോൽപ്പിച്ചാണ് ശ്രീകാന്ത് സെമിയിലെത്തിയത്. സ്കോർ- 24-22, 17-21, 22-20