ന്യൂ​ഡ​ൽ​ഹി: പാ​ക് ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) അ​റ​സ്റ്റ് ചെ​യ്തു.

മോ​തി റാം ​ജാ​ട്ട് എ​ന്ന ജ​വാ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ചാ​ര​വൃ​ത്തി​യി​ൽ സ​ജീ​വ​മാ​യി ഏ​ർ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും 2023 മു​ത​ൽ ദേ​ശീ​യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ പാ​ക്കി​സ്ഥാ​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ​മാ​രു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.

വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പാ​ക് ഏ​ജ​ന്‍റു​മാ​രി​ൽ നി​ന്ന് പ​ണം സ്വീ​ക​രി​ച്ചി​രു​ന്ന​താ​യും ഏ​ജ​ൻ​സി ക​ണ്ടെ​ത്തി. ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് മോ​ത്തി റാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ലെ പ്ര​ത്യേ​ക കോ​ട​തി ജൂ​ൺ ആ​റ് വ​രെ ഏ​ജ​ൻ​സി​യു​ടെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഇ​യാ​ളെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു​വെ​ന്ന് സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥി​രീ​ക​രി​ച്ചു.