കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് തകർന്നുവീണു; നാലു കുട്ടികൾക്ക് പരിക്ക്
Monday, May 26, 2025 10:34 PM IST
കൊച്ചി: ഗിരിനഗറിൽ കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് തകർന്നുവീണ് നാലു കുട്ടികൾക്ക് പരിക്ക്. കുട്ടികളുടെ നൃത്തമത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. രാത്രി ഒമ്പതിനായിരുന്നു സംഭവം. മൂന്ന് വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ഒരു ഭാഗത്തെ സീലിംഗ് അടര്‍ന്ന് കുട്ടികളുടെ തലയിലേക്ക് വീഴുകയായിരുന്നു.