വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു; കൂരിയാട് സര്‍വീസ് റോഡിൽ വീണ്ടും വിള്ളലുകൾ
Thursday, May 29, 2025 10:40 AM IST
മലപ്പുറം: കൂരിയാട് ദേശീയപാത 66ലെ സംരക്ഷണ ഭിത്തി വീണ്ടും തകര്‍ന്നു. നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞ് സർവീസ് റോഡിലേക്ക് പതിച്ചത്. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് സംഭവം.
കനത്ത മഴയ്ക്ക് പിന്നാലെ പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ സര്‍വീസ് റോഡില്‍ കൂടുതലായി വിള്ളല്‍ വീഴുകയും അത് ചെരിയുകയും ചെയ്തിട്ടുണ്ട്. സമിപത്തുള്ള പാടത്തേക്ക് സര്‍വീസ് റോഡ് കൂടുതല്‍ തള്ളി നീങ്ങിയ നിലയിലാണ്.