നോ​ര്‍​താം​പ്റ്റ​ണ്‍: ഇം​ഗ്ല​ണ്ട് ല​യ​ണ്‍​സി​നെ​തി​രാ​യ ര​ണ്ടാം അ​നൗ​ദ്യോ​ഗി​ക ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ എ​യ്ക്ക് 21 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 348 റ​ൺ​സി​ന് മ​റു​പ​ടി പ​റ​ഞ്ഞ ല​യ​ൺ​സ് 327ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി.

71 റ​ണ്‍​സ് നേ​ടി​യ എ​മി​ലി​യോ ഗെ​യാ​ണ് ടോ​പ് സ്‌​കോ​റ​ര്‍. ടോം ​ഹെ​യ്‌​ന​സ് (54), ജോ​ര്‍​ദാ​ന്‍ കോ​ക്‌​സ് (45) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​ക്ക് വേ​ണ്ടി ഖ​ലീ​ല്‍ അ​ഹ​മ്മ​ദ് നാ​ലും അ​ന്‍​ഷു കാം​ബോ​ജ്, തു​ഷാ​ര്‍ ദേ​ശ്പാ​ണ്ഡെ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 163 റ​ൺ​സ് നേ​ടി. ഇ​തോ​ടെ ഇ​ന്ത്യ​യ്ക്ക് ഇ​പ്പോ​ൾ 184 റ​ൺ​സി​ന്‍റെ ലീ​ഡാ​യി. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ കെ.​എ​ൽ. രാ​ഹു​ൽ (51), ക്യാ​പ്റ്റ​ൻ അ​ഭി​മ​ന്യൂ ഈ​ശ്വ​ര​ൻ (80) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സാ​ണ് ഇ​ന്ത്യ എ​യ്ക്ക് ക​രു​ത്താ​യ​ത്.

ഇ​ന്ന​ത്തെ മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ൾ ആ​റ് റ​ൺ‌​സു​മാ​യി ധ്രു​വ് ജു​റേ​ലും ഒ​രു റ​ൺ​സു​മാ​യി നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി​യു​മാ​ണ് ക്രീ​സി​ൽ. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.