തൃ​ശൂ​ർ: പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്താ​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി ഗി​രീ​ഷ് (48) നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ചെ​ന്ത്രാ​പ്പി​ന്നി ക​ണ്ണ​നാം​കു​ളം സ്വ​ദേ​ശി കു​ഞ്ഞ​ൻ എ​ന്നു വി​ളി​ക്കു​ന്ന സാ​യൂ​ജ് (39) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ല​പ്പാ​ട് പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ലു​ള്ള സാ​യൂ​ജി​നെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 13 ക്രി​മി​ന​ൽ കേ​സു​ക​ളു​ണ്ട്. മ​തി​ല​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2018ൽ ​മൂ​ന്ന് വ​ധ​ശ്ര​മ കേ​സു​ക​ളും കൈ​പ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2021 ൽ ​ഒ​രു വ​ധ​ശ്ര​മ കേ​സും അ​ട​ക്ക​മാ​ണി​ത്