ചാലക്കുടി പെയിന്റ് കടയിലെ തീയണച്ചു
Monday, June 16, 2025 11:10 AM IST
തൃശൂര്‍: ചാലക്കുടിയിലെ പെയിന്റ് ഹാര്ഡ്വെയര് കടയിലെ തീ നിയന്ത്രണവിധേയമാക്കി. ആറ് ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും പോലീസും ചേര്‍ന്നുള്ള തീവ്രശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. കടയുടെ തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍ ഉള്ളത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. നാട്ടുകാർ അടക്കം ചേർന്ന് സിലിണ്ടറുകള്‍ അതിവേഗം ഇവിടെനിന്ന് മാറ്റിയിരുന്നു.
പെയിന്റ് ഉത്പന്നങ്ങള്‍ സൂക്ഷിച്ച കടയായതിനാല്‍ തീ അതിവേഗം പടരാനും കാരണമായി.