ഹോ​ങ്കോ​ങ്ങ്: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. ഹോ​ങ്കോ​ങ്ങി​ല്‍​നി​ന്ന് ഡ​ല്‍​ഹി​ക്ക് പു​റ​പ്പെ​ട്ട എ​ഐ 315 എ​ന്ന വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്.

യാ​ത്രാ​മ​ധ്യേ പൈ​ല​റ്റ് സാ​ങ്കേ​തി​ക ത​ക​രാ​ര്‍ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഹോ​ങ്കോ​ങ്ങി​ല്‍ ത​ന്നെ തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ല്‍ പ​രി​ശോ​ധ​നാ​ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്.

അ​ഹ​മ്മ​ദാ​ബാ​ദ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ ബോ​യിം​ഗി​ന്‍റെ ഡ്രീം​ലൈ​ന​ര്‍ ശ്രേ​ണി​യി​ല്‍​പ്പെ​ട്ട വി​മാ​ന​ത്തി​ലാ​ണ് ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. വി​മാ​നാ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഡ്രീം​ലൈ​ന​ര്‍ ശ്രേ​ണി​യി​ല്‍​പ്പെ​ട്ട വി​മാ​ന​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കേ​ന്ദ്രം നി​ര്‍​ദേ​ശം ന​ല്‍​കി​യിരുന്നു.