തി​രു​വ​ന​ന്ത​പു​രം: ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ യു​ഡി​എ​ഫ് പി​ന്തു​ണ​യി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്ക് ഗു​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ത്ത പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി.സതീശൻ മ​ത​നി​ര​പേ​ക്ഷ മ​ന​സു​ക​ളെ വ​ഞ്ചി​ച്ചെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ജ​മാ​അ​ത്തെ ഇ​സ്ലാ​മി പ​ഴ​യ നി​ല​പാ​ടി​ല്‍​നി​ന്ന് മാ​റി​യെ​ന്ന് അ​വ​ര്‍ പോ​ലും പ​റ​യു​ന്നി​ല്ല. മ​ത​രാ​ഷ്ട്രം വേ​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രാ​ണ് അ​വ​ര്‍. ഇ​തി​ന് ഉ​ദാ​ഹ​ര​മാ​യി അ​വ​രു​ടെ നി​ര​വ​ധി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ലു​ണ്ട്.

യു​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്ത മ​ഹാ​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളെ​യും വ​ഞ്ചി​ക്കു​ക​യാ​ണ് സ​തീ​ശ​ന്‍ ചെ​യ്ത​ത്. യു​ഡി​എ​ഫി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് ത​ന്നെ ഇ​ത് കാ​ര​ണ​മാ​യി തീ​രു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.