രാജ രഘുവംശിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ടാമത്തെ കത്തിയും കണ്ടെടുത്തു
Wednesday, June 18, 2025 9:03 AM IST
ഇൻഡോർ: മേഘാലയയിൽ രാജ രഘുവംശിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ടാമത്തെ വെട്ടുകത്തി കണ്ടെടുത്തതായി പോലീസ്.
റിയാറ്റ് അർലിയാംഗിലെ വെയ് സാവ്ഡോംഗ് പാർക്കിംഗ് സ്ഥലത്ത് നിന്നാണ് കത്തി കണ്ടെത്തിയത്. ഇതേസ്ഥലത്ത് നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹവും മറ്റൊരു വാളും കണ്ടെടുത്തത്.
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള രാജ രഘുവംശിയെ കഴിഞ്ഞ മാസമാണ് മേഘാലയയിൽ വച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളുടെ ഭാര്യ സോനം, കാമുകൻ രാജ് കുശ്വാഹ എന്നിവരെയും മറ്റ് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.