തീരദേശ പരിപാലന ചട്ടം ലംഘിച്ചെന്ന് പരാതി; ഷാരൂഖ് ഖാന്റെ വീട്ടിൽ പരിശോധന നടത്തി കോർപറേഷനും വനംവകുപ്പും
Saturday, June 21, 2025 5:02 PM IST
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ പരിശോധന നടത്തി മുംബൈ കോർപറേഷനും വനംവകുപ്പും. തീരദേശ നിർമാണ നിയന്ത്രണചട്ടം ലംഘിച്ചെന്ന പരാതിയെ തുടർന്ന് വെള്ളിയാഴ്ച പരിശോധന നടത്തിയത്.
മുംബൈ ബാന്ദ്രയിൽ കടൽതീരത്തോട് ചേർന്നുള്ള നടന്റെ മന്നത്ത് എന്ന വീട്ടിലെ പുതിയ നിർമാണപ്രവർത്തനങ്ങൾ നിയമം ലംഘിച്ചാണെന്നുകാട്ടി ആക്ടിവിസ്റ്റായ സന്തോഷ് ദൗണ്ട്കറാണ് പരാതി നൽകിയത്.
എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ഒന്നും നിയമം ലംഘിച്ചല്ലെന്ന് ഷാറൂഖ് ഖാന്റെ ഓഫീസ് പ്രതികരിച്ചു. പരിശോധന നടക്കുമ്പോൾ ഷാറൂഖ് ഖാനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. നിർമൈണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിശോധന റിപ്പോർട്ട് സംഘം ഉടൻ തയാറാക്കുമെന്നാണ് റിപ്പോർട്ടുകൾ.