തകര്‍ന്നടിഞ്ഞ് ബിജെപി; കെട്ടിവച്ച കാശും നഷ്ടമാകും
Monday, June 23, 2025 1:31 PM IST
മലപ്പുറം: നിലമ്പൂരില്‍ വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ് ബിജെപി. 8648 വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന് ആകെ ലഭിച്ചത്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ മോഹന്‍ ജോര്‍ജ് നാലാം സ്ഥാനത്താണ്. പോള്‍ ചെയ്ത വോട്ടിന്റെ 4.95 ശതമാനം വോട്ട് മാത്രമാണ് എന്‍ഡിഎയ്ക്ക് നേടാനായത്. ആറിലൊന്ന് വോട്ടുകള്‍ നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ കെട്ടി വച്ച കാശ് പോലും ബിജെപിക്ക് നഷ്ടമാകും.
അതേസമയം 2021 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ടി.കെ.അശോക് കുമാര്‍ 8500 വോട്ടുകള്‍ മാത്രമാണ് നേടിയത്. അന്ന് 4.96 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്.