റേഷൻ കടയിൽ നിന്നും വാങ്ങിയ ഗോതമ്പ് പൊടിയിൽ പുഴു; രണ്ട് വിദ്യാർഥികൾക്ക് ദേഹാസ്വസ്ഥ്യം
Saturday, July 5, 2025 10:19 PM IST
തൃശൂർ: ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.
ചേലക്കരയിൽ റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിലാണ് പുഴുവിനെ കണ്ടെത്തിയത്. തോന്നൂർക്കര പൊതുവിതരണ കേന്ദ്രത്തിൽ നിന്നുമാണ് ഗോതമ്പുപൊടി വാങ്ങിയത്.
തോന്നൂർക്കര ഇളയിടത്ത് മൊയ്ദീൻ കുട്ടിയുടെ വീട്ടിലേക്ക് വാങ്ങിയ ആട്ടയിലാണ് പുഴുക്കളെ കണ്ടത്. രണ്ട് പാക്കറ്റ് ആട്ട വാങ്ങി അരിച്ചപ്പോൾ നിരവധി ജീവനുള്ള പുഴുക്കൾ ശ്രദ്ധയിൽ പെട്ടത്. ഈ ആട്ട ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി കഴിച്ച രണ്ട് വിദ്യാർഥികൾക്ക് വയറുവേദനയും, വയറിളക്കവും ഉണ്ടായി.
ഇവരെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തോന്നൂർക്കര റേഷൻ കടയിൽ നിന്നും ആട്ട വാങ്ങിയ നിരവധി വീടുകളിലും സമാന രീതിയിൽ പുഴുവിനെ ലഭിച്ചു.