ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദ​ലൈ​ലാ​മ​യു​ടെ 90-ാം ജ​ന്മ​ദി​നാ​ഘോ​ഷം ന​ട​ന്നു. ഭൂ​ട്ടാ​ൻ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഗ്യാ​ൽ​വ ജാ​മ്പ ല​ഖാം​ഗി​ലും ത​വാം​ഗി​ലെ ലും​ല​യി​ലും ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

പ​ന്ത്ര​ണ്ടാ​മ​ത്തെ ഗു​രു​വാ​യ തു​ൾ​ക്കു റി​ൻ​പോ​ച്ചെ​യാ​ണ് ആ​ചാ​ര​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. സ​ന്യാ​സി​മാ​രും വി​ശ്വാ​സി​ക​ളും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​തൊ​രു ശു​ഭ​ക​ര​മാ​യ നി​മി​ഷ​മാ​ണെ​ന്നും ഈ ​ദി​വ​സം ദ​ലൈ​ലാ​മ​യ്ക്ക് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ച​ട​ങ്ങി​ൽ ഗു​രു റി​ൻ​പോ​ച്ചെ പ​റ​ഞ്ഞു. പ​ശ്ചി​മ കാ​മെം​ഗ് ജി​ല്ല​യി​ലെ ബോം​ഡി​ല​യി​ലെ തു​ബ്‌​ചോ​ഗ് ഗാ​റ്റ്‌​സെ​ൽ ലിം​ഗ് ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ലും വ​ലി​യ ജ​ന​ക്കൂ​ട്ടം പ​ങ്കെ​ടു​ത്തു.

ടി​ബ​റ്റ​ൻ സെ​റ്റി​ൽ​മെ​ന്‍റ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.