കോ​ഴി​ക്കോ​ട്: ക​ള​ൻ​തോ​ട് ന​ടു​റോ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. എം​ഇ​എ​സ് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​ക​ളും ഇ​വി​ടെ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യെ​ഴു​താ​ൻ എ​ത്തി​യ മു​ൻ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഏ​റ്റു​മു​ട്ടി.

കൂ​ട്ട​ത്ത​ല്ല് ന​ട​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ലാ​ത്തി​വീ​ശി. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ പി​ന്മാ​റി.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഏ​റെ നേ​രം സ്ഥ​ല​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.