തി​രു​വ​ന​ന്ത​പു​രം: പു​തു​ക്കി​യ കീം ​റാ​ങ്ക് പ​ട്ടി​ക സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി ജോ​ഷ്വാ ജേ​ക്ക​ബ് തോ​മ​സ് ഒ​ന്നാം റാ​ങ്ക് നേ‌‌​ടി. പ​ഴ​യ പ​ട്ടി​ക​യി​ല്‍ അ​ഞ്ചാം റാ​ങ്കാ​യി​രു​ന്നു ജോ​ഷ്വാ​യ്ക്ക്.

പ​ഴ​യ പ​ട്ടി​ക​യി​ൽ കേ​ര​ള സി​ല​ബ​സി​ലെ വി​ദ്യാ​ർ​ഥി ജോ​ണ്‍ ഷി​നോ​ജി​നാ​യി​രു​ന്നു ഒ​ന്നാം റാ​ങ്ക്. പു​തി​യ പ​ട്ടി​ക​യി​ൽ ജോ​ണി​ന് ഏ​ഴാം റാ​ങ്കി​ലേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. പ​ഴ​യ ഫോ​ര്‍​മു​ല അ​നു​സ​രി​ച്ച് റാ​ങ്ക് ലി​സ്റ്റ് പു​തു​ക്കി പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ സ്‌​റ്റേ​റ്റ് സി​ല​ബ​സി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​ന്നോ‌​ട്ടു​പോ​യി.

ആ​ദ്യ 100 റാ​ങ്കി​ൽ 21 പേ​ര് കേ​ര​ള സി​ല​ബ​സി​ലാ​ണ്. നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച ലി​സ്റ്റി​ൽ ആ​ദ്യ 100 പേ​രി​ൽ 43 പേ​ർ കേ​ര​ള സി​ല​ബ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഹ​രി​കി​ഷ​ൻ ബൈ​ജു ര​ണ്ടാം റാ​ങ്കും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി എ​മി​ല്‍ ഐ​പ് സ​ക്ക​റി​യ മൂ​ന്നാം റാ​ങ്കും സ്വ​ന്ത​മാ​ക്കി.

തീ​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി അ​ദ​ല്‍ സ​യാ​ന്‍ (നാ​ല്), ബം​ഗ​ളൂ​രു സ്വ​ദേ​ശി അ​ദ്വൈ​ത് അ​യി​നി​പ്പ​ള്ളി (അ​ഞ്ച്), ബം​ഗ​ളൂ​രു സ്വ​ദേ​ശി അ​ന​ന്യ രാ​ജീ​വ് (ആ​റ്), എ​റ​ണാ​കു​ളം സ്വ​ദേ​ശി ജോ​ണ്‍ ഷി​നോ​ജ് (ഏ​ഴ്), കോ​ഴി​ക്കോ​ട് കാ​ക്കൂ​ര്‍ സ്വ​ദേ​ശി അ​ക്ഷ​യ് ബി​ജു (എ​ട്ട്), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ച്യു​ത് വി​നോ​ദ് (ഒ​മ്പ​ത്), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ന്‍​മോ​ല്‍ ബൈ​ജു (10) എ​ന്നി​വ​രാ​ണ് ആ​ദ്യ പ​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.

റാ​ങ്ക് പ​ട്ടി​ക പു​തു​ക്കു​മ്പോ​ള്‍ ത​ര്‍​ക്ക​മു​ള്ള​വ​ര്‍​ക്ക് കോ​ട​തി​യി​ല്‍ പോ​കാ​മെ​ന്ന് മ​ന്ത്രി ആ​ര്‍.​ബി​ന്ദു വ്യ​ക്ത​മാ​ക്കി. കീം ​ആ​ദ്യ റാ​ങ്ക് ലി​സ്റ്റ് റ​ദ്ദാ​ക്കി​യ സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് സ്‌​റ്റേ ചെ​യ്യാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​ഴ​യ ഫോ​ർ​മു​ല പി​ന്തു​ട​ർ​ന്ന് പു​തി​യ റാ​ങ്ക് ലി​സ്റ്റ് സ​ർ​ക്കാ​ർ പു​റു​ത്തു​വി​ട്ട​ത്.