അഞ്ചു വര്‍ഷത്തേക്ക് മുഖ്യമന്ത്രിക്കസേരയിൽ ഒഴിവില്ല; നേതൃമാറ്റ ചർച്ചകൾ തള്ളി സിദ്ധരാമയ്യ
Thursday, July 10, 2025 10:54 PM IST
ബംഗളൂരു: നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അഞ്ചു വര്‍ഷത്തേക്ക് മുഖ്യമന്ത്രിക്കസേരയിൽ ഒഴിവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ചുവര്‍ഷവും താൻ തന്നെ തുടരുമെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ വര്‍ഷം അവസാനം ഉപമുഖ്യമന്ത്രിയായ ഡി.കെ.ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങളുണ്ട്.
ഇതിനെ തള്ളിക്കൊണ്ടാണ് അഞ്ചുവര്‍ഷവും താൻ തന്നെ മുഖ്യമന്ത്രി കസേരയിൽ തുടരുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയത്. കര്‍ണാടകയിൽ നേതൃമാറ്റുമുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
സിദ്ധരാമയ്യയും ഡികെയും കഴിഞ്ഞദിവസം ഡൽഹിയിലെത്തിയിരുന്നു. ഇതോടെ അഭ്യൂഹങ്ങൾക്ക് കനംവച്ചു. ഡൽഹിയിൽ ഇരുവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.