തി​രു​വ​ന​ന്ത​പു​രം: കീം ​പ്ര​വേ​ശ​ന​ത്തി​ന്‍റെ ഓ​പ്ഷ​ൻ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള അ​റി​യി​പ്പ് ഇ​ന്നോ ശ​നി​യാ​ഴ്ച​യോ പു​റ​ത്തി​റ​ങ്ങും. വ്യാ​ഴാ​ഴ്ച രാ​ത്രി പു​തു​ക്കി​യ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

മാ​ർ​ക്ക് ഏ​കീ​ക​ര​ണ​ത്തി​ൽ പ​ഴ​യ ഫോ​ർ​മു​ല പ്ര​കാ​ര​മാ​ണ് റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കേ​ര​ള സി​ല​ബ​സു​കാ​ർ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്.

നേ​ര​ത്തെ ഒ​ന്നാം തി​യ​തി പ്ര​സി​ദ്ധീ​ക​രി​ച്ച പു​തി​യ ഫോ​ർ​മു​ല പ്ര​കാ​ര​മു​ള്ള പ​ട്ടി​ക​യി​ലെ ഒ​ന്നാം റാ​ങ്കു​കാ​ര​ൻ ഏ​ഴാം റാ​ങ്കി​ലേ​ക്ക് താ​ഴ്ത്ത​പ്പെ​ട്ടു. പ​ട്ടി​ക​യി​ലെ എ​ട്ടാം റാ​ങ്കു​കാ​ര​ൻ എ​ത്തി​യ​ത്, 159-ാം റാ​ങ്കി​ലാ​ണ്.

ഈ ​ലി​സ്റ്റ് അ​നു​സ​രി​ച്ചു​കൊ​ണ്ടു ത​ന്നെ പ്ര​വേ​ശ​ന​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.