നിപ്പ; പാലക്കാട്ട് 17 പേർ ഐസൊലേഷനിൽ
Friday, July 18, 2025 6:55 PM IST
തിരുവനന്തപുരം: വിവിധ ജില്ലകളിലായി സംസ്ഥാനത്ത് 648 പേർ നിപ്പ സമ്പർക്കപ്പട്ടികയിലുണ്ടെന്ന് മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിൽ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് 13 പേർ ഐസൊലേഷനിൽ കഴിയുകയാണ്. മലപ്പുറം ജില്ലയിൽ ഇതുവരെ 97 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. ഐസൊലേഷൻ കാലം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽ നിന്നുള്ള 21 പേരേയും പാലക്കാട് നിന്നുള്ള 12 പേരേയും സമ്പർക്കപ്പട്ടികയിൽ നിന്നും ഒഴിവാക്കിയെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട് ജില്ലയിൽ 17 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 30 പേർ ഹൈയസ്റ്റ് റിസ്കിലും 97 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.