നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിൽ ഇടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം
Friday, July 18, 2025 9:44 PM IST
മലപ്പുറം: നിയന്ത്രണം വിട്ട പാർസൽ ലോറി നിർത്തിയിട്ട സ്കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ചു. വെളിമുക്ക് ദേശീയപാതയിലുണ്ടായ അപകടത്തിൽ തിരൂർ തലക്കടത്തൂർ സ്വദേശി ജയൻ (58) ഒഴുർ വെള്ളച്ചാൽ സ്വദേശി ചിന്നൻ (50) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ജയൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചിന്നൻ മരിച്ചത്.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.