ദമ്പതികളെ തീകൊളുത്തി; അയല്‍വാസി ജീവനൊടുക്കി
Friday, July 18, 2025 10:32 PM IST
കൊച്ചി: ദമ്പതികളെ തീകൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കി. കൊച്ചി വടുതലയിൽ വെള്ളിയാഴ്ച രാത്രി 9.30നുണ്ടായ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റഫര്‍, മേരി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്കൂട്ടറിൽ വരുന്നതിനിടെ ദമ്പതികളെ തടഞ്ഞുനിർത്തി അയൽവാസിയായ വില്യംസ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഇയാൾ വീട്ടിൽ പോയി തൂങ്ങി മരിക്കുകയായിരുന്നു. പൊള്ളലേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
നാളുകളായി ഇവർ തമ്മിൽ തർക്കവും വാക്കേറ്റവും നിലനിന്നിരുന്നു. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. എറണാകുളം നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.