ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ആറ് മാവോയിസ്റ്റുകളെ വധിച്ചു
Saturday, July 19, 2025 9:14 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ ആറ് മാവോയിസ്റ്റുകളെ വധിച്ചു. അബുജ്മദ് മേഖലയിലെ വനമേഖലയിലാണ് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
ഇവരിൽ നിന്നും എകെ-47, എസ്എൽആർ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ, ദൈനംദിന ഉപയോഗ സാമഗ്രികൾ തുടങ്ങിയവ സുരക്ഷാസേന കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടർന്നാണ് വനമേഖലയിൽ പരിശോധന നടന്നത്. മേഖലയിൽ ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.