ആദ്യം രാജ്യം പിന്നെ പാർട്ടി, സംസാരിച്ചത് എല്ലാ ഇന്ത്യക്കാർക്കും വേണ്ടി: ശശി തരൂർ
Saturday, July 19, 2025 11:57 PM IST
ന്യൂഡൽഹി: ആദ്യം രാജ്യം പിന്നെ പാർട്ടിയെന്ന് നിലപാട് വ്യക്തമാക്കി കോൺഗ്രസ് എംപി ശശി തരൂർ. താൻ സംസാരിച്ചത് എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ്. ദേശീയ സുരക്ഷയുടെ കാര്യത്തിൽ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരുമെന്നും പറഞ്ഞു.
താൻ ചെയ്തത് രാജ്യത്തിന് വേണ്ടിയുള്ള ശരിയായ കാര്യമാണ്. ഇത് സ്വന്തം പാർട്ടിയോടുള്ള വിധേയത്വം ഇല്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും തരൂർ പറഞ്ഞു.
തനിക്ക് എപ്പോഴും രാജ്യം തന്നെയാണ് പ്രധാനം. മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം. പലരും തന്നെ വിമർശിക്കുന്നുണ്ടെന്നും തരൂർ പറഞ്ഞു.