പാലക്കാട്ട് മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി
Monday, July 21, 2025 12:36 PM IST
പാലക്കാട്: മന്ത്രി വി. ശിവൻകുട്ടിക്കുനേരെ പാലക്കാട്ട് കരിങ്കൊടി. വിവിധ സ്കൂളുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനായി നെന്മാറയിലേക്ക് പോകുന്ന വഴി വല്ലങ്ങി വിത്തനശേരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.
പ്രവർത്തകരെ മന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്ന പോലീസ് പിടിച്ചുമാറ്റി. മന്ത്രി എത്തുന്നതിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനീഷ് കരിമ്പാറ കെഎസ്യു നേതാവ് രാഹൂൽ കെ.സി. എന്നിവരെ പോലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.