ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ക​രു​വാ​റ്റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സു​ഹൈ​ൽ (17) ആ​ണ് മ​രി​ച്ച​ത്.

പു​ത്ത​ൻ പ​റ​മ്പി​ൽ (കൊ​ച്ചി​ത്ത​റ​യി​ൽ) ഷ​മീ​റി​ന്‍റെ മ​ക​നാ​ണ്. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നോ​ട് കൂ​ടി ക​രു​വാ​റ്റ നൂ​റു​ൽ ഇ​സ്ലാം സം​ഘം പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള കു​ള​ത്തി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കു​മ്പോ​ൾ മു​ങ്ങി​താ​ഴു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ൾ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ ക​രു​വാ​റ്റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വി​ക്കാ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. വി​യ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ് സു​ലേ​ഖ ബീ​വി. സ​ഹോ​ദ​രി: സ​ന ഫാ​ത്തി​മ.