ക്രൈസ്തവ ദേവാലയം ആക്രമിച്ചതു മനഃപൂർവമല്ലെന്ന് ഇസ്രയേൽ
Thursday, July 24, 2025 2:09 AM IST
ജറുസലേം: ഗാസയിലെ ക്രൈസ്തവ ദേവാലയത്തിനു നേർക്കുണ്ടായ ആക്രമണം മനഃപൂർവമല്ലെന്നും അറിയാതെ സംഭവിച്ച കൈപ്പിഴയാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
ഗാസ സിറ്റിയിലെ ഹോളി ഫാമിലി പള്ളിയിൽ കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ലെയോ മാർപാപ്പയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സംഭവത്തെ അപലപിച്ചതോടെ ഖേദം പ്രകടിപ്പിച്ച് ഇസ്രയേൽ രംഗത്തു വന്നിരുന്നു. ഗാസയിലെ ഒരേയൊരു കത്തോലിക്കാ ദേവാലയമാണ് ഇത്.