റിക്കാര്‍ഡ് കുതിപ്പില്‍ സ്വര്‍ണം
Thursday, July 24, 2025 12:36 AM IST
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് കുതിപ്പ്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,427 ഡോളറാണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്കു മുകളിലായി.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7,695 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,995 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3,860 രൂപയുമാണ് ഇന്നലത്തെ വിപണിവില. നിലവില്‍ ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ നല്‍കേണ്ടിവരും. വെള്ളി വില രണ്ടു രൂപ വര്‍ധിച്ച് 125 രൂപയായി.
കഴിഞ്ഞ 14നായിരുന്നു ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തി റിക്കാര്‍ഡിട്ടത്. അന്നു ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയും രേഖപ്പെടുത്തി. അതിനുശേഷം വില ഗ്രാമിന് 90,000ത്തില്‍ താഴോട്ടുപോകാതെ നില്‍ക്കുകയും പിന്നീട് തിരിച്ചുകയറുകയുമായിരുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്മാന് ജെറോം പവലിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനങ്ങളാണു വിലവര്‍ധനവിനു കാരണം. സ്വർണവില വീണ്ടും ഉയരുമെന്ന സൂചനകളാണു വരുന്നതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.