ഓട്ടോറിക്ഷ ഇടിച്ച് വയോധികന് മരിച്ച സംഭവം; പ്രതി അറസ്റ്റില്‍
Thursday, July 24, 2025 12:58 AM IST
തൃശൂര്‍: ഓട്ടോറിക്ഷയിടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ ഗുണ്ടാ ലിസ്റ്റിലുള്ള പ്രതി അറസ്റ്റില്‍. അവിട്ടപ്പള്ളി സ്വദേശി ദേവസി (68) മരിച്ച സംഭവത്തിൽ മറ്റത്തൂര്‍ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടില്‍ വിഷ്ണു (28) ആണ് അറസ്റ്റിലായത്.
ഇയാള്‍ ഗുണ്ടാലിസ്റ്റിലുള്ള ആളാണെന്ന് പോലീസ് അറിയിച്ചു. വെള്ളിക്കുളങ്ങര മൂന്നുമുറി പെട്രോള്‍ പമ്പിനടുത്ത് വച്ച് കഴിഞ്ഞ ദിവസമാണ് സംഭവം. കൊടകര - കോടാലി റോഡ് മുറിച്ചുകടക്കുകയായിരുന്ന ദേവസിയെ ഓട്ടോ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തുടർന്ന് ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവസി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.