മാ​ഞ്ച​സ്റ്റ​ർ: ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് നാ​ലാം ടെ​സ്റ്റ് ക്രി​ക്ക​റ്റ് സ​മ​നി​ല​യി​ൽ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 311 റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ ടെ​സ്റ്റ് സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ൽ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് ക​രു​ത്താ​യ​ത്.

ഇ​തോ​ടെ ഒ​രു ടെ​സ്റ്റ് ബാ​ക്കി നി​ൽ​ക്കെ പ​ര​ന്പ​ര​യി​ൽ ഇം​ഗ്ല​ണ്ട് 2-1ന് ​മു​ന്നി​ലാ​ണ്. അ​ഞ്ചാം​ദി​ന​മാ​യ ഇ​ന്ന് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 425 റ​ണ്‍​സ് എ​ടു​ത്ത് നി​ൽ​ക്കെ​യാ​ണ് ഇം​ഗ്ല​ണ്ട് സ​മ​നി​ല അം​ഗീ​ക​രി​ച്ച​ത്.

വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന്‍റെ​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ​യും ക്ഷ​മ​യോ​ടെ​യു​ള്ള പ്ര​തി​രോ​ധ​മാ​ണ് ഇ​ന്നിം​ഗ്സ് പ​രാ​ജ​യ​ത്തി​ൽ​നി​ന്നും ഇ​ന്ത്യ​യെ ര​ക്ഷി​ച്ച​ത്. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ 206 പ​ന്തി​ൽ 101 റ​ണ്‍​സും ജ​ഡേ​ജ 185 പ​ന്തി​ൽ 107 റ​ണ്‍​സു​മെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. ഗി​ൽ 103 റ​ണ്‍​സും കെ.​എ​ൽ. രാ​ഹു​ൽ 90 റ​ണ്‍​സും നേ​ടി​യി​രു​ന്നു.