കൈത്തണ്ട മുറിച്ച് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടിയ യുവാവ് മരിച്ചു
Monday, July 28, 2025 5:22 AM IST
ജയ്പുർ: രാജസ്ഥാനിൽ കൈത്തണ്ട മുറിച്ച് വീടിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. ജയ്പൂരിലെ ഹർമര പ്രദേശത്താണ് സംഭവം.
രോഹൻ ചൗധരി(22) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ശിവ നഗർ പ്രദേശത്താണ് രോഹൻ താമസിച്ചിരുന്നത്. സംഭവസമയം പിതാവ് സിക്കാറിലെ കല്യാൺപുര ഗ്രാമത്തിൽ പോയിരുന്നു.
ശനിയാഴ്ച രാത്രി അത്താഴം കഴിച്ച ശേഷം രോഹൻ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ തന്റെ മുറിയിലേക്ക് പോയി. പിന്നീട് ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ചശേഷം വീടിന് പിന്നിലുള്ള അയൽവാസിയുടെ വീടിന്റെ മേൽക്കൂരയിലേക്ക് ചാടുകയായിരുന്നുവെന്ന് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രമോദ് കുമാവത് പറഞ്ഞു. രോഹൻ ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല.